Vote Here

How is Bachelor Party?
How is Bachelor Party?

  • Excellennt
  • Average
  • Poor

Acepolls

More polls:

Asif Ali G Tec Youth Star

അസിഫ് അലി ജിടെക് യൂത്ത്സ്റ്റാര്‍


മാതൃഭൂമി കല്യാണ്‍ സില്‍ക്‌സ് ചലച്ചിത്ര അവാര്‍ഡിലെ 'ജിടെക് യൂത്ത്‌സ്റ്റാര്‍' പുരസ്‌കാരം അസിഫ് 


അലിക്ക്. മലയാളസിനിമയെ മാറ്റിമറിച്ച യുവതരംഗത്തിന്റെ നായകനായി നിറഞ്ഞുനിന്നതിനുള്ള 


അംഗീകാരമാണ് ഈ അവാര്‍ഡ്


.'ട്രാഫിക്കില്‍ തുടങ്ങി സോള്‍ട്ട് ആന്റ് പെപ്പറി'ലൂടെ ഉയരംപ്രാപിച്ച പുതുസിനിമകളില്‍ 


നിര്‍ണ്ണായകസാന്നിധ്യമായിരുന്നു അസിഫ്. 
യുവത്വത്തിന്റെ ശക്തിയറിയിച്ച രണ്ടുചിത്രങ്ങളിലും പ്രേക്ഷകഹൃദയം കീഴടക്കാന്‍ ഈ നടനായി. നാളത്തെ സൂപ്പര്‍സ്റ്റാറിലേക്കാണ് അസിഫിന്റെ വളര്‍ച്ചയുടെ ഗ്രാഫെന്നതിന് 2011 സാക്ഷ്യം നല്‍കുന്നു. 
ടി.വി.യില്‍ നിന്നാണ് അസിഫ് അലി വലിയ സ്‌ക്രീനിലേക്ക് വന്നത്. അവതാരകനില്‍ നിന്ന് അഭിനേതാവിലേക്കുള്ള വളര്‍ച്ച. ശ്യാമപ്രസാദിന്റെ ഋതുവായിരുന്നു അരങ്ങേറ്റ ചിത്രം. പിന്നീടുള്ള രണ്ടുവര്‍ഷങ്ങള്‍ മലയാളത്തിന് പുതിയൊരു യുവതാരത്തിന്റെ കരുത്ത് കാട്ടിത്തന്നു. ആദ്യകാഴ്ചയില്‍ തന്നെ അടുത്തവീട്ടിലെ പയ്യനോടുള്ള അടുപ്പംതോന്നിക്കുന്ന മുഖവും അനായാസമായ അഭിനയശൈലിയുമാണ് അസിഫിന്റെ പ്രത്യേകതകള്‍. കഥതുടരുന്നുവും അപൂര്‍വ്വരാഗവും അസിഫ് അലിയെ താരപദവിയിലേക്കുയര്‍ത്തി. 2011ല്‍ ഏഴു ചിത്രങ്ങള്‍ ഈ നടന്‍ സ്വന്തം പേരിലെഴുതി. ഇന്ത്യന്‍ റുപ്പിയിലെ വേഷത്തോടെയാണ് കഴിഞ്ഞവര്‍ഷം അസിഫിന്റെ വിജയയാത്ര പൂര്‍ത്തിയായത്.
അസുരവിത്തിലൂടെ പുതിയവര്‍ഷത്തില്‍ സ്റ്റൈലിഷ് നായകനിലേക്കുയര്‍ന്ന അസിഫ് അലി ഉന്നത്തിലൂടെ പുതിയ ലക്ഷ്യങ്ങള്‍ കാണുന്നു. ബാച്ചിലര്‍പാര്‍ട്ടി,ഓര്‍ഡിനറി തുടങ്ങി അനേകം ചിത്രങ്ങളുയര്‍ത്തുന്ന പ്രതീക്ഷയും ആകാശത്തോളമാണ്.


Related Posts Plugin for WordPress, Blogger...

Commend Here

DIE HARD ASIFALI FANS NETWORK © 2008. Free Blogspot Templates Sponsored by: Tutorial87 Commentcute
This template is Edited and brought to you by : allblogtools.com Blogger Templates